കോട്ടയം: അക്ഷരങ്ങൾ കൊണ്ട് ചിത്രം വരച്ച കാവ്യചിത്രകാരനായിരുന്നു പി.ഭാസ്കരനെന്ന് കവി ശ്രീകുമാരൻ തമ്പി. കോട്ടയം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഭാസ്കരൻ മാഷ് ജന്മശതാബ്ദി സമ്മേളനമായ ഭാസ്കര ചന്ദ്രിക ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷനായിരുന്നു. ജോസ് പനച്ചിപ്പുറം, പ്രേംപ്രകാശ്, ഡോ.ജെ.പ്രമീളാ ദേവി, സെബാസ്റ്റ്യൻ കാട്ടടി, മാത്യൂസ് ഓരത്തേൽ, വി.ജയകുമാർ എന്നിവർ പ്രസംഗിച്ചു. ടി.രാമറാവു പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് ഡോ.സിറിയക്

തോമസ് സമ്മാനിച്ചു. ഭാസ്കരൻ മാഷ്, ശ്രീകുമാരൻ തമ്പി എന്നിവരുടെ തിരഞ്ഞെടുത്ത ചലച്ചിത്ര ഗാനങ്ങൾ ചേർത്തുള്ള സംഗീത സായാഹ്നവും നടന്നു.

ന്യൂ വേവ് ഫിലം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വർത്തമാനകാല പരിസ്ഥിതി പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന പരിസ്ഥിതി ചലച്ചിത്ര മേളയിൽ ഞായറാഴ്ച എലൈഫ് ഓൺ ഔർ പ്ലാനറ്റ്, ദി റൈസ് പീപ്പിൾ സിനിമകൾ പ്രദർശിപ്പിക്കും.