കോട്ടയം: നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ നിന്ന് മൂന്നുകോടി രൂപ തിരിമറി നടത്തിയ സംഭവത്തിൽ അന്വേഷണം നഗരസഭ ജീവനക്കാരിലേക്കും. ഒരു ക്ലർക്ക് മാത്രം വിചാരിച്ചാൽ ഇത്രയും കോടി രൂപയുടെ അഴിമതി നടത്താനാവില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഏതാനും ജീവനക്കാർ വീഴ്ച വരുത്തിയതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത് സംബന്ധിച്ച് അന്വേഷണവുമാരംഭിച്ചിട്ടുണ്ട്. ഇയാളുടെ കൊല്ലത്തെ വീട്ടിൽ കഴിഞ്ഞദിവസം പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. നിലവിൽ ഇയാൾ ഒളിവിലാണ്.