തൊടുപുഴ: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്വദേശ് മെഗാ ക്വിസ് കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.എം. നാസർ ഉദ്ഘാടനം ചെയ്തു. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. ഉപജില്ലാ പ്രസിഡന്റ് ഷിന്റോ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ആർ. രതീഷ്, ലിജോ മോൻ ജോർജ്, ജിബിൻ ജോസഫ്, ജിന്റോ തോമസ്, ഹസൈനാർ, നിസാ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.