nss

പുന്നത്തുറ: പുന്നത്തുറ വെസ്റ്റ് എൻ.എസ്.എസ് കരയോഗത്തിന്റെ 70ാമത് വാർഷിക പൊതുയോഗവും പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനവും കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.ജി വേണുഗോപാലൻ നായർ അദ്ധ്യക്ഷതവഹിച്ചു. കരയോഗം രജിസ്ട്രാർ വി.വി ശശിധരൻ നായർ സന്ദേശം നൽകി. കരയോഗം സെക്രട്ടറി സൂരജ് കൃഷ്ണ വാർഷിക റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു. ജിഷ പ്രദീപ് വനിതാ സമാജം റിപ്പോർട്ട് അവതരിപ്പിച്ചു. മഞ്ജു സന്തോഷ്, ശ്യാമള ദേവി, കെ.ജി സരസ്വതിയമ്മ, ജയശ്രീ അനിൽകുമാർ എന്നിവർ സ്വയംസഹായ സംഘങ്ങളുടെ റിപ്പോർട്ടും അവതരിപ്പിച്ചു. കോട്ടയം യൂണിയൻ സെക്രട്ടറി എ.എം രാധാകൃഷ്ണൻ നായർ വിദ്യാഭ്യാസ അവാർഡ് വിതരണം നിർവഹിച്ചു. ഏറ്റുമാനൂർ നീണ്ടൂർ മേഖലാ കൺവീനർ ആർ.കൃഷ്ണകുമാർ, വനിതാ യൂണിയൻ കൺവീനർ സരസമ്മ ആർ.പണിക്കർ, വനിതാ സമാജം പ്രസിഡന്റ് ആശ ജി.നായർ, കരയോഗം ജോയിന്റ് സെക്രട്ടറി കെ.ആർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.