കുമരകം : തിരുവാർപ്പ് മർത്തശ് മുനി പള്ളിയിലെ സെമിത്തേരിയിൽ പ്രാർത്ഥനക്കെത്തിയ യാക്കോബായ വിശ്വാസികളെ ഓർത്തഡോക്സ് വിഭാഗം ഗേറ്റ് പൂട്ടി തടഞ്ഞത് സംഘർഷത്തിനിടയാക്കി. ഓർത്തഡോക്സ് സഭാ വിശ്വാസിയുടെ സംസ്കാരച്ചടങ്ങിനിടെയായിരുന്നു യാക്കോബായ വിഭാഗം എത്തിയത്. കോടതി വിധിയെ തുടർന്ന് ഓർത്തഡോക്സ് സഭയ്ക്കാണ് പള്ളിയുടെ അവകാശം. എന്നാൽ സെമിനാരി ബില്ലിന്റെ അടിസ്ഥാനത്തിൽ ഇരുപക്ഷക്കാർക്കും സെമിത്തേരിയിൽ സംസ്കാരം നടത്താനും പ്രാർത്ഥനകൾ നടത്താനും കഴിയും. കുമരകം പൊലീസ് എത്തി യാക്കോബായ വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്ക് അവസരം നൽകി.