waynd-etumn

ഏറ്റുമാനൂർ : വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച് കോൺഫെഡറേഷൻ ഒഫ് റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗങ്ങൾ ഏറ്റുമാനൂർ കുരിശുപള്ളി കവലയിൽ ദീപം തെളിയിച്ചു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ മറ്റ് അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു. പ്രസിഡന്റ് ഒ.ആർ ശ്രീകുമാർ, ജനറൽ സെക്രട്ടറി പി.ചന്ദ്രകുമാർ, ട്രഷറർ പി.ജെ മൈക്കിൾ, വൈസ് പ്രസിഡന്റുമാരായ ഉണ്ണികൃഷ്ണൻ നായർ, സന്തോഷ് വിക്രമൻ, ബിജോ കൃഷ്ണൻ, അനിൽകുമാർ, വനിതാ വിഭാഗം സെക്രട്ടറി സൂസൻ തോമസ്, ത്രേസ്യാമ്മ ജോൺ, സുശീല കരുണാകരൻ, അമ്പിളി എന്നിവർ നേതൃത്വം നൽകി.