v-b-binu

കോട്ടയം : സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ സമ്മേളനം കോട്ടയത്ത് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ നീലകണ്ഠകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സി പ്രസേന്നൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കെ.വിജയമ്മ, മോഹൻ ചേന്നംകുളം, ജോൺ വി.ജോസഫ്, പി.ജി സുഗുണൻ, കെ.എ ജാഫർ, എം.പി പുഷ്‌കരൻ, ആർ.സലിംകുമാർ, കെ.ബാബുജി എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ഡി.ഡി.അപ്പുക്കുട്ടൻ (ജില്ലാ പ്രസിഡന്റ്), പി.ജി.സുഗുണൻ (ജില്ലാ സെക്രട്ടറി), കെ.വേണുഗോപാൽ (ട്രഷറർ), കെ.കെ.നീലകണ്ഠക്കുറുപ്പ്, കെ.സിപ്രസേന്നൻ (വൈസ് പ്രസിഡന്റുമാർ), എം.പി.പുഷ്‌കരൻ, കെ.എ.ജാഫർ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.