വൈക്കം: ചെമ്മനത്തുകര 1173ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ കീഴിലുള്ള ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും അഷ്ടമിരോഹിണി മഹോത്സവവും 22 മുതൽ 29 വരെ ആഘോഷിക്കും. യജ്ഞവേദിയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം 22ന് വൈകിട്ട് 5ന് കൽപ്പകശ്ശേരിക്ഷേത്രത്തിൽ നിന്നും കൊണ്ടുവരും. വൈകിട്ട് 7ന്‌മേൽശാന്തി കൃഷ്ണൻ മൂത്തത് വിഗ്രഹ പ്രതിഷ്ഠ നടത്തും. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി യജ്ഞത്തിന്റെ ദീപപ്രകാശനം നടത്തും. വിവിധ ദിവസങ്ങളിൽ ഭാഗവത മാഹാത്മ്യ പ്രഭാഷണം, അന്നദാനം, മംഗളാരതി, കഥാപ്രഭാഷണം, ഭജന, ഉണ്ണിയൂട്ട്, ശോഭായാത്ര, അഷ്ടമി രോഹിണി പൂജ, രുഗ്മിണീ സ്വയംവര ഘോഷയാത്ര, രുഗ്മിണീ സ്വയംവര ചടങ്ങ്, കുചേലഗതി, അവഭ്യഥസ്‌നാനം എന്നിവയാണ് പ്രധാന ചടങ്ങുകൾ.