തൊടുപുഴ: 26 ന് നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി തൊടുപുഴയിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നിധി സമാഹരണ ചടങ്ങിന്റെ ഉദ്ഘാടനം നടന്നു.തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ജയ്‌കോ ജ്വല്ലറി നൽകിയ ആദ്യ സംഭാവന സ്വാഗതസംഘം അദ്ധ്യക്ഷൻ പി.കെ.രാധാകൃഷ്ണൻ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. പ്രകൃതി ദുരന്തം ഉണ്ടായ വയനാട് ജില്ലയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാതെ അവരുടെ ദുഃഖത്തിൽ പങ്കചേരുന്നതായും മറ്റുള്ള ജില്ലകളിൽ പരിമിതമായി ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനാണ് സംസ്ഥാന തല തീരുമാനമെന്നും ആഘോഷ കമ്മറ്റി പറഞ്ഞു. സ്വാഗതസംഘ അംഗങ്ങളായ പി.ആർ.അനിൽകുമാർ, കെ.കെ.അജയൻ, പി.കെ.രവീന്ദ്രനാഥ്, ആർ.രാജേന്ദ്രൻ, വിജയൻ ഇ.ആർ, വിശാഖ് ബേബി എന്നിവർ പങ്കെടുത്തു.