prekadanam

വൈക്കം: കുലശേഖരമംഗലം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുഴുവൻ സീ​റ്റുകളിലും വിജയിച്ചു. പോൾ ചെയ്തതിന്റെ 70 ശതമാനത്തിലധികം വോട്ട് നേടി. 11 സീ​റ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി (എൽ.ഡി.എഫ്) പാനലിൽ നിന്ന് മത്സരിച്ച കെ.വി.അശോകൻ, എം.ടി ജോസഫ്, കെ.കെ ധനഞ്ജയൻ, വി.എസ് പ്രകാശൻ, പി ബാലകൃഷ്ണപിള്ള, എം.പി ബിജു, റോബി തോമസ്, കെ.പി.ദിവ്യ, രഞ്ജിനി ശിവദാസൻ, കെ.പി.ബിജു, കെ.ജി.വിജയൻ എന്നിവരാണ് വിജയിച്ചത്. 40 വയസിൽ താഴെയുള്ള ജനറൽ വിഭാഗത്തിലും വനിതാ വിഭാഗത്തിലുമായി മത്സരിച്ച പി.എസ് നൗഫൽ, നിവ്യ ദിനേഷ് എന്നിവർ നേരത്തെ തന്നെ എതിരില്ലാതെ വിജയിച്ചിരുന്നു.
വിജയത്തിനുശേഷം പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. തുടർന്ന് ടോൾ ജംഗ്ഷനിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി എസ്.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.ശെൽവരാജ്, സി.പി.ഐ മണ്ഡലം സെക്രട്ടറി സാബു.പി മണലൊടി, പി.ജി.ജയചന്ദ്രൻ, കെ.ജി.സുദർശനൻ, കെ.എസ്.വേണുഗോപാൽ, എ.അൻവർ എന്നിവർ പ്രസംഗിച്ചു.