വൈക്കം: എസ്.എൻ.ഡി.പി യോഗം വൈക്കം ടൗൺ 111ാം നമ്പർ ശാഖായോഗം നിർമ്മിച്ച ഗുരുദേവ പ്രാർത്ഥനാലയത്തിന്റെയും കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം 18ന് രാവിലെ 9ന് നടക്കുന്ന സമ്മേളനത്തിൽ പ്രാർത്ഥനാലയം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യും. കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി എം.പി സെൻ നിർവഹിക്കും.
ശാഖാ പ്രസിഡന്റ് എൻ.കെ രമേശ് ബാബു അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി കെ.കെ വിജയപ്പൻ പദ്ധതി വിശദീകരിക്കും. ഉച്ചയ്ക്ക് 1ന് പ്രസാദ ഊട്ട്, 2ന് ദൈവദശകം ആവിഷ്‌ക്കാരം, ഗാനാലാപനം, കുട്ടികളുടെ തിരുവാതിരകളി, കോൽക്കളി, പ്രസംഗം, ഡാൻസ്, ഗുരുകൃതി വ്യാഖ്യാനം, ഫ്യൂഷൻ തിരുവാതിര, നാടൻപാട്ടുകൾ, ലൈറ്റ് മ്യൂസിക്, സെമിക്ലാസിക്കൽ ഡാൻസ്, ശാസ്ത്രീയ നൃത്തനൃത്യങ്ങൾ, കരോക്കെ ഗാമേള എന്നിവയും നടക്കും.