വൈക്കം: എസ്.എൻ.ഡി.പി യോഗം ഇടവട്ടം സൗത്ത് 662ാം നമ്പർ ശാഖയിലെ ഡോ.പല്പു സ്മാരക കുടുംബയൂണിറ്റിന്റെ വാർഷിക പൊതുയോഗവും മികച്ച പ്രതിഭകളെ ആദരിക്കലും നടത്തി. ശാഖാ പ്രസിഡന്റ് കെ.പി സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി രാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ.വാസുദേവൻ, സുധീർ ഇടവട്ടം, ഗീതാ ചക്രപാണി, വി.കെ.മനോഹരൻ, സുഗുണൻ സുധീഭവൻ, പ്രസന്ന ഗുണശീലൻ, അനീഷ അനിൽ എന്നിവർ പ്രസംഗിച്ചു.