laptop

വെച്ചൂർ: വെച്ചൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷികപദ്ധതിയിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്‌ടോപ് വിതരണം ചെയ്തു. ആധുനിക വിദ്യാഭ്യാസം ലക്ഷ്യം വെച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായാണ് ലാപ്‌ടോപ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ലാപ്‌ടോപ് വിതരണം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ മണിലാൽ, മെമ്പർമാരായ സുരേഷ്‌കുമാർ, മിനിമോൾ, ബിന്ദുമോൾ, ഫിഷറീസ് ഇൻസ്‌പെക്ടർ വി.എസ് പ്രിയ , ഫിഷറീസ് കോഓർഡിനേറ്റർ വിജി എന്നിവർ പങ്കെടുത്തു.