മുണ്ടക്കയം: ലക്ഷങ്ങൾക്ക് വിലയില്ലേ? തകർന്നുവീണ സോളാർ വഴിവിളക്കുകളെ ചൂണ്ടി മുണ്ടക്കയം നിവാസികൾ പറയും. ടൗണിനെ പ്രകാശപൂരിതമാക്കുകയെന്ന ലക്ഷ്യത്തോടെ 201516 കാലഘട്ടത്തിൽ സ്ഥാപിച്ച വഴിവിളക്കുകളാണ് നാശത്തിലേക്ക് കൂപ്പുകുത്തിയത്. ആന്റോ ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 14.5 ലക്ഷം രൂപ മുടക്കിയായിരുന്നു വഴിവിളക്കുകൾ സ്ഥാപിച്ചത്. കല്ലേപ്പാലം മുതൽ പൈങ്ങനാ പാലം വരെയും കോസ്‌വേ പാലം, സി.എം.എസ് ഹൈസ്‌കൂൾ ഭാഗം തുടങ്ങിയ പ്രദേശങ്ങളിലായി 54 ൽപരം സോളാർ വഴിവിളക്കുകളാണ് സ്ഥാപിച്ചത്. ഇതിൽ മൂന്നോനാ നാലോ എണ്ണം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇതും പ്രവർത്തനരഹിതമാണ്.
എല്ലാം കട്ടോണ്ടുപോയി
സ്ഥാപിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ വിളക്കുകളുടെ സോളാർ പാനൽ, ബാറ്ററി, ബൾബ് തുടങ്ങിയവ പലയിടങ്ങളിലെയും മോഷണം പോയി. ചിലത് വാഹനമിടിച്ച് നിലംപൊത്തി. പല സ്ഥലങ്ങളിലും ലൈറ്റിനായി സ്ഥാപിച്ച തൂണുകൾ പോലും മോഷ്ടാക്കൾ കൊണ്ടുപോയ നിലയിലാണ്. ഇതോടെ ലക്ഷങ്ങൾ മുടക്കി നടപ്പിലാക്കിയ പദ്ധതി കൊണ്ട് പൊതുജനത്തിന് യാതൊരു പ്രയോജനവും ഇല്ലാതെയായി. വഴിവിളക്കുകളുടെ പരിപാലനം കരാർ കമ്പനിയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നട ത്താത്തതും നാശത്തിന് കാരണമായി.
ആകെ സ്ഥാപിച്ചത്: 54 എണ്ണം