കോട്ടയം: മാംഗോ മെഡോസ് ഏർപ്പെടുത്തിയ പരിസ്ഥിതി രത്ന പുരസ്കാരം കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ലയ മരിയ ബിജുവിനും സഹോദരൻ ആറാം ക്ലാസ് വിദ്യാർഥി ലീൻ ബി. പുളിക്കനും ലഭിച്ചു. പ്രശസ്‌തി പത്രവും പതിനായരത്തി ഒന്ന് രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
മുൻ എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സാബു തോമസ്, മാംഗോ മെഡോസ് സ്ഥാപകൻ എൻ.കെ. കുര്യൻ, എം.എം. സലിം എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. 17 ന് വൈകിട്ട് നാലിന് മാംഗോ മെഡോസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. തോടുകളും പുഴകളും കനാലുകളും ശുചീകരി ച്ച് മാലിന്യ മുക്തമാക്കുന്ന പ്രവർ ത്തനങ്ങൾക്കാണ് ലയ മരിയയ്ക്കും ലീൻ ബി. പുളിക്കനും പരിസ്ഥിതിരത്ന പുരസ്കാരത്തിന് അർഹരായത്.