snehaveedu

കുമരകം:കുമരകം ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധി സർവകലാശാല നാഷണൽ സർവീസ് സ്‌കീമിന്റെയും കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും സംയുക്ത സംരംഭമായ സ്‌നേഹവീട് പദ്ധതിയുടെ ഭാഗമായി നിർദ്ധനരായ കുടുംബങ്ങൾക്ക് കുമരകം ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച മൂന്ന് വീടുകളുടെ താക്കോൽദാനവും സമ്മേളന ഉദ്ഘാടനവും മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. ആദ്യ വീടിന്റെ താക്കോൽ കുമരകം പഞ്ചായത്ത് മൂന്നാം വാർഡിലെ ആശാരിമറ്റം പരവൻചിറ പി.എൻ സോമന് മന്ത്രി കൈമാറി. കോളേജ് മാനേജരും കോട്ടയം യൂണിയൻ പ്രസിഡന്റുമായ എം.മധു അദ്ധ്യക്ഷത വഹിച്ചു. ചിറ്റിലപ്പളളി ഫൗണ്ടേഷൻ ഭവന നിർമ്മാണം കോർഡിനേറ്റർ ഡോ.എ.പി സൂസമ്മ പദ്ധതി വിശദീകരിച്ചു. എം.ജി സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ.ഡോ.സി.ടി അരവിന്ദ് കുമാർ, കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ മാനേജർ ജി.ദീപക് എന്നിവർ മുഖ്യാതിഥികളായി. സ്റ്റേറ്റ് സെൽ എൻ.എസ്.എസ് കോർഡിനേറ്റർ ഡോ.ആർ.എൻ അൻസർ, കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ്, എം.ജി സിൻഡിക്കേറ്റ് മെമ്പർ അരുൺ കെ.ശശീന്ദ്രൻ, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, പഞ്ചായത്ത് മെമ്പർ വി.കെ ജോഷി എന്നിവർ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പാൾ ഡോ.എസ്.റീനാമോൾ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രോഷില കെ.പവിത്രൻ നന്ദിയും പറഞ്ഞു.