മുണ്ടക്കയം: പൂഞ്ഞാർ എരുമേലി സംസ്ഥാന പാതയിൽ പുലിക്കുന്നിന് സമീപം കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം. മുണ്ടക്കയത്ത് നിന്നും എരുമേലിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും എരുമേലിയിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന പ്രൈവറ്റ് ബസും പുലിക്കുന്ന് ഇല്ലിക്കൂപ്പിന് സമീപത്തെ കൊടും വളവിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ യാത്രക്കാർക്ക് സാരമായ പരിക്കേറ്റു. മുണ്ടക്കയം പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറോളം ഗതാഗതം സ്‌തംഭിച്ചു