വൈക്കം: നിയുക്ത ആറ്റുകാൽ മേൽശാന്തി വൈക്കം ഇണ്ടംതുരുത്തിമനയിൽ വി.മുരളീധരൻ നമ്പൂതിരിക്ക് തെക്കേനട ഇണ്ടംതുരുത്തി റെസിഡന്റസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. അസോസിയേഷൻ പ്രസിഡന്റ് ജെ.ശ്രീനിവാസൻ, മുൻ മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരി, സെക്രട്ടറി എം.കെ ജോസഫ്, ട്രഷറർ എം.പി ചന്ദ്രൻ, കെ.രതീഷ്, വൈസ് പ്രസിഡന്റ് ഗീതാ രാജ് എന്നിവർ പ്രസംഗിച്ചു. റെസിഡന്റ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളായി ജെ.ശ്രീനിവാസൻ (പ്രസിഡന്റ്), ഗീതാ രാജ് (വൈസ് പ്രസിഡന്റ്), എം.കെ ജോസഫ് (സെക്രട്ടറി), എം.പി ചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.