heat

കോട്ടയം : ചിലപ്പോൾ ചെറുമഴ. അല്ലെങ്കിൽ പുറത്തേക്കിറങ്ങാൻ കഴിയാത്ത ചൂട്. മഴ കൊണ്ട് പൊറുതിമുട്ടേണ്ട കർക്കടകത്തിലും എന്താണ് ഇങ്ങനെയൊരു അന്തരീക്ഷമെന്ന് ചോദിക്കുകയാണ് ജില്ലക്കാർ. കഴിഞ്ഞ വർഷത്തേക്കാൾ മഴ പെയ്തിട്ടും ചൂടിന് കുറവില്ല. തെക്കൻ ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാത ചുഴലിയാണ് ഇപ്പോൾ മിന്നലിനും മഴയ്ക്കും കാരണമാകുന്നതെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇതിനു പിന്നാലെയാണ് പലയിടങ്ങളിലും മിന്നലോടു കൂടിയ മഴ പെയ്തത്. ഏതാനും ദിവസങ്ങളിൽ ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാലെ, കാലവർഷം വീണ്ടും സജീവമാകുമെന്നും മുന്നറിയിപ്പുണ്ട്. പതിവിൽ നിന്നു വ്യത്യസ്തമായി ജൂൺ മാസത്തിലും ഇത്തരത്തിൽ മഴയ്‌ക്കൊപ്പം ശക്തമായ മിന്നൽ പല ദിവസങ്ങളിലുമുണ്ടാകുകയും വ്യാപക നാശം വിതയ്ക്കുകയും ചെയ്തിരുന്നു.

 ഹോ..റോക്കോർഡ് ചൂട്

ഇന്നലെ 34.6 ഡിഗ്രിയാണ് കോട്ടയത്ത് രേഖപ്പെടുത്തിയ പകൽ താപനില, സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലുമായിരുന്നു ഇത്. മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നത് ഗൗരവതരമാണ്. കാലവർഷ മഴ ഇപ്പോഴും ശരാശരിയിലാണ്. ജൂൺ ഒന്നു മുതൽ ഇന്നലെ വരെ മഴയുടെ അളവിൽ 9% മാത്രമേ കുറവുള്ളൂ. 1403.2 മില്ലീ മീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ, പെയ്തത് 1280.1 മില്ലീമീറ്റർ. വേനൽ മഴ ഇത്തവണ 87 ശതമാനം അധികം പെയ്തിരുന്നു. കഴിഞ്ഞ വർഷം കാലവർഷം 37% കുറവാണ് പെയ്തത്.

സാഹചര്യം ഗുരുതരം

ചൂട് 4 ഡിഗ്രി വരെ കൂടി

മഴയുടെ അളവ് കുറഞ്ഞു

മഴ പെയ്യുമ്പോൾ മാത്രം തണുപ്പ്

 മഴമാറിയാൽ ഉയർന്ന ചൂട്

ഇന്നലെ ചൂട് : 34.06 ഡിഗ്രി

കാലവർഷം: 1280.1മില്ലിമീറ്റർ

'