kanjar

കാഞ്ഞാർ:യു. ഡി. എഫ് നേതൃത്വത്തിൽ കാഞ്ഞാർ ടൗണിൽ നടന്ന ആഹ്ലാദ പ്രകടന ശേഷം പഞ്ചായത്ത് ജംഷനിൽ പൊതുയോഗം ചേർന്നു.
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ .കെ മുരളീധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ,കെ. പി .സി. സി മെമ്പർ എം കെ പുരുഷോത്തമൻ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ .കെ ബിജു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഞ്ജലീന സിജോ, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് അസ്സി പാലംകുന്നേൽ, ജിൽസ് മുണ്ടക്കൽ, റോജി ഫ്രാൻസിസ്,പുഷ്പ വിജയൻ, അഡ്വ അരുൺ പൂച്ചക്കുഴി,ഫൈസൽ കെ എസ്, ടി സി ചെറിയാൻ, ലത ജോസ്, അപ്പച്ചൻ കള്ളുകാട്ട് എന്നിവർ പ്രസംഗിച്ചു.