school

തൊടുപുഴ: ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ പി.റ്റി.എ വാർഷികവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.പി.റ്റി.എ പ്രസിഡന്റ് സുധീന്ദ്രൻ കാപ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂളിലെ 1990 -92 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഓർമ്മക്കൂടിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വി.എച്ച്.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡും മെമന്റോയും നൽകി അനമോദിച്ചു. പ്രിൻസിപ്പാൾ സ്മിത രാജം വർഗീസ്, എച്ച്.എം.ഇൻചാർജ് ലസീമ പി.എസ്, എസ്.എം.സി ചെയർമാൻ മുഹമ്മദ് ഫസിൽ, എം.പി.റ്റി.എ പ്രസിഡന്റ് ജൂബി ജീവൻ, സ്റ്റാഫ് സെക്രട്ടറി പ്രിൻസ് എസ്.എ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി മുഹമ്മദ് ഫസിൽ (പി ടി എ പ്രസിഡന്റ് ), ജസീല നജീബ്, (എം.പി.റ്റി.എ പ്രസിഡന്റ്), റ്റി.എം. താജ്‌മോൻ (എസ്.എം.സി.ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു.