തൊടുപുഴ: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ മേഖല സമ്മേളനവും പുസ്തക പ്രകാശനവും നടന്നു. ജോസഫ് സാർത്തോ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വി.ജി. ബാലകൃഷ്ണൻ രചിച്ച കാക്കിപത്രം എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. സംസ്ഥാന ഭാഷാ മാർഗ്ഗ നിർദ്ദേശക സമിതിയംഗം ചാക്കോ സി. പൊരിയത്ത് ടി.എസ് ശശിനാഥിന് പുസ്തകം നൽകികൊണ്ട് പ്രകാശനം നിർവഹിച്ചു. പ്രസ് ക്ലബ്ബ് നിയുക്ത പ്രസിഡന്റ് വിനോദ് കണ്ണോളി, സാഹിത്യകാരൻ സുരേഷ് തൈക്കാട്ടിൽ, അസോസിയേഷൻ ജില്ലാ സെക്രട്ടറി എ.എം. ജോൺസൻ, സാഹിത്യകാരൻ രേഖാ വെള്ളത്തൂവൽ, കെ.എൻ. സോമശേഖരൻ, മാത്യു കെ.യു, വി.ജി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.