db-college

തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജിന് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ നാഷണൽ അസസ്‌മെന്റ് ആന്റ് അക്രഡി​റ്റേഷൻ കൗൺസിലിന്റെ (നാക്) എ ഗ്രേഡ് പദവി ലഭിച്ചു. കോളേജിലെ കഴിഞ്ഞ അഞ്ചുവർഷത്തെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലെ മികവിന് ഉയർന്ന സ്‌കോറായ 3.18 നേടിയാണ് നാക്കിന്റെ റീ അക്രഡി​റ്റേഷനിൽ എ ഗ്രേഡ് സ്വന്തമാക്കിയത്. എ ഗ്രേഡിലേക്ക് ഉയർന്നതോടെ അടുത്ത അഞ്ച് വർഷത്തേക്ക് യു.ജി.സി യുടെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും കൂടുതൽ ഗ്രാന്റുകളും പദ്ധതികളും കോളേജിന് ലഭിക്കും.
ഉന്നത വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിനാണ് എ ഗ്രേഡ് ലഭിച്ചതെന്ന് പ്രിൻസിപ്പൽ ഡോ. ആർ അനിത പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടസ്ഥതയിൽ 1965 ലാണ് ഡി.ബി കോളേജ് സ്ഥാപിതമായത്.