seminar

വൈക്കം : ജനമൈത്രി പൊലീസിന്റെയും, ജനമൈത്രി സമിതിയുടേയും നേതൃത്വത്തിൽ കുടവെച്ചൂർ ദേവിവിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാലയും ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. ജനമൈത്രി എസ്.ഐ കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം.ആർ.ഷൈമോൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ റോയ് ജെ മഞ്ഞക്കുന്നേൽ, ജനമൈത്രി സമിതി കോ-ഓർഡിനേറ്റർ പി.എം സന്തോഷ്‌കുമാർ, ജനമൈത്രി സമിതി അംഗങ്ങളായ കെ ശിവപ്രസാദ്, പിസോമൻപിള്ള, എം.ഒ.വർഗീസ്, ജിസ് പി പോൾ, ജബ്ബാർ ഒമാൻജെറ്റ്, പി.ഡി.സുനിൽകുമാർ, പ്രഥമാദ്ധ്യാപിക എം.കെ ഗീത, ബിന്ദു കെ.രാജ് എന്നിവർ പ്രസംഗിച്ചു.