milk

കോട്ടയം : ക്ഷീരോത്പാദകർ, ഉപയോക്താക്കൾ എന്നിവർക്കായി ക്ഷീരവികസനവകുപ്പ് ജില്ലാ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെയും രാമപുരം ക്ഷീരസഹകരണസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പാൽ ഗുണനിലവാര ബോധവത്ക്കരണ പരിപാടി നാളെ നടക്കും. രാവിലെ 10 ന് രാമപുരം സെന്റ് തോമസ് ഹാളിൽ (റോസറി ഗ്രാമം) പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട് അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ആൽബിൻ ഇടമനശേരിൽ, ക്ഷീരസംഘം പ്രസിഡന്റ് വിൻസെന്റ് എബ്രഹാം മാടവന, ബിേനായി സെബാസ്റ്റിയൻ, സെക്രട്ടറി സിനി സോമരാജൻ എന്നിവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന ക്ലാസിൽ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ മോഡറേറ്ററാകും.