k-rail

മാടപ്പള്ളി : കെ.റെയിൽ , സിൽവർലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കണമെന്നും, കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മാടപ്പള്ളി സമര പന്തലിൽ തുടങ്ങിയ സത്യഗ്രഹസമരം നാളെ 850 ദിവസം തികയുന്നു. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന രക്ഷാധികാരി കെ.ശൈവപ്രസാദ് സമരം ഉദ്ഘാടനം ചെയ്യും. ജോസഫ് എം.പുതുശ്ശേരി എക്‌സ്.എം.എൽ.എ, സമരസമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് ജനറൽ കൺവീനർ എസ്.രാജീവൻ എന്നിവർ പങ്കെടുക്കും. കേരളത്തിന്റെ പരിസ്ഥിതിയെ ബാധിക്കുന്നതും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നതുമായ സിൽവർ ലൈൻ പദ്ധതി പിൻവലിക്കും വരെ സമരം തുടരുമെന്ന് സമരസമിതി ചെയർമാൻ ബാബു കുട്ടൻചിറ പറഞ്ഞു.