file

കോട്ടയം : തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിനായി മന്ത്രി എം.ബി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ 24 ന് രാവിലെ 8.30 മുതൽ അതിരമ്പുഴ സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ തദ്ദേശ അദാലത്ത് നടക്കും. തദ്ദേശസ്ഥാപനങ്ങളിൽ അപേക്ഷ നൽകിയതും എന്നാൽ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലെ പരാതികൾ, വകുപ്പു മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതിയിലും തദ്ദേശ ഓഫീസുകളിലും തീർപ്പാക്കാത്ത പരാതികൾ, തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികൾ/നിർദ്ദേശങ്ങൾ എന്നിവയാണ് പരിഗണിക്കുക. https://adalat.lsgkerala.gov.in/ എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായും അദാലത്ത് ദിവസം നേരിട്ടെത്തിയും പരാതി നൽകാം. ഓൺലൈൻ അപേക്ഷ 19 വരെ സ്വീകരിക്കും.