pc

കോട്ടയം : കാലഹരണപ്പെട്ട മുല്ലപ്പെരിയാർ ഡാം പൊളിച്ച് പുതിയ ഡാം നിർമിക്കണമെന്ന് മുൻ എം.എൽ.എ പി.സി.ജോർജ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 40 ലക്ഷത്തോളം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സംസ്ഥാന സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണ്. ഒരു മഹാ ദുരന്തം ഒഴിവാക്കാൻ പുതിയ ഡാമിനായി പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണം.

മുഖ്യമന്ത്രിയും ജലസേചന മന്ത്രിയും ജനങ്ങളെ കബളിപ്പിക്കുകയാണ്. നിലവിലെ ഡാമിന്റെ 1300 അടി താഴെ പുതിയ ഡാം പണിയുന്ന കാര്യത്തിൽ കേരള - തമിഴ്‌നാട് സർക്കാരുകൾ തത്വത്തിൽ ധാരണയായിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.