സൗത്ത് പാമ്പാടി: എസ്.എൻ.ഡി.പി യോഗം സൗത്ത് പാമ്പാടി ശാഖാ യോഗത്തിൽ പുനർനിർമ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ ശ്രീകോവിൽ ആധാരശിലാസ്ഥാപനം 18ന് രാവിലെ 6.30നും 8.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി കുമരകം ഗോപാലൻ തന്ത്രിയുടെയും മേൽശാന്തി അരുൺ ചെങ്ങളത്തിന്റെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ 5.30ന് അഷ്ടദ്രവ്യഗണപതിഹോമം തുടർന്ന് ശിലാപൂജ. ക്ഷേത്രം സ്ഥപതി ചന്ദ്രൻ തോപ്പിൽവടക്കേതിൽ, ശില്പി ജയപ്രസാദ് തോട്ടയ്ക്കാട്, എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, സെക്രട്ടറി ആർ.രാജീവ്, യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയ് തോളൂർ തുടങ്ങിയവർ പങ്കെടുക്കും. ശാഖാ പ്രസിഡന്റ് വി.ഡി ലാലു, സെക്രട്ടറി വി.കെ ശ്രീആനന്ദ്, വൈസ് പ്രസിഡന്റ് കെ.എസ് അനൂപ്, പുനഃപ്രതിഷ്ഠ കമ്മറ്റി ട്രഷറർ കെ.എൻ രാജു, ലാജ് വി.രാജപ്പൻ, കെ.എം വിജയപ്പൻ, കെ.കെ സന്തോഷ്‌കുമാർ, ഇ.ആർ വിനോദ്, വി.എസ് ബാലകൃഷ്ണൻ, അനിൽകുമാർ, കെ.ടി ശശിമോൻ, വി.ആർ രഞ്ജിത്, മിനി മനോജ്, ഷീന വിജയപ്പൻ, സൂര്യ കെ.സോമൻ, സരസമ്മ ശശീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകും.