bb

വാഴപ്പള്ളി: സെന്റ് തെരെസാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.സി.സി, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ് തുടങ്ങി വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ ഷിജി വർഗീസ് പതാക ഉയർത്തി. ബ്രിഗെഡിയർ ഒ.എ ജെയിംസ് സന്ദേശം നൽകി. ക്യാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത വിദ്യാർഥിനികൾക്ക് കോട്ടയം കരിസ്മ ബൈക് റൈഡഴ്സ് ക്ലബ് അംഗങ്ങൾ മെമെന്റോ നൽകി. റൈഡഴ്സ് ക്ലബ് പ്രസിഡന്റ് ജെയ്സൺ ജസ്റ്റിൻ, സിസ്റ്റർ എലൈസ് കുന്നത്ത്, ഷാർലെറ്റ് ടോം, ലെ്ര്രഫനന്റ് എലിസബത്ത് ജോസ് എന്നിവർ നേതൃത്വം നൽകി