കോട്ടയം : മറവൻതുരുത്ത് ശാന്തിനികേതൻ എൽ.പി സ്‌കൂളിലെ കരനെൽകൃഷി വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. നാടൻ ഇനങ്ങളായ നീലവിരിപ്പ്, കൂട്ടുമുണ്ടകൻ എന്നിവയാണ് വിതച്ചത്.
കപ്പ കൃഷിയുടെ വിളവെടുപ്പ് മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതിയും, സ്‌കൂളിലെ റാഗി കൃഷി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രേഷ്മ പ്രവീൺ, ഗ്രാമപഞ്ചായത്തംഗം ഗീത ദിനേശൻ എന്നിവരും ചേർന്ന് നിർവഹിച്ചു. മറവൻതുരുത്ത് കൃഷി ഓഫീസർ ആശ, സ്‌കൂൾ മാനേജർ ടി.കെ സാബു, ഹെഡ്മിസ്ട്രസ് വിദ്യ എൻ. ശർമ്മ, പി.ടി.എ പ്രസിഡന്റുമാരായ അജിമോൻ, ശ്രുതി എന്നിവർ പങ്കെടുത്തു.