കോട്ടയം: എം.സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ കെട്ടിടത്തിലേയ്ക്ക് ഇടിച്ചുകയറി. വ്യാഴാഴ്ച വൈകിട്ട് കുമാരനല്ലൂരിലായിരുന്നു സംഭവം. കോട്ടയം ഭാഗത്തു നിന്നുമെത്തിയ ലോറിയും എതിർദിശയിൽ നിന്നും വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. നിസാര പരിക്കേറ്റവരെ കാർ യാത്രക്കാരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു.