കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനിലെ അംഗങ്ങളുടെ കുട്ടികളിൽ ഇക്കഴിഞ്ഞ സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 ന് നാഗമ്പടം ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലിയനിൽ കൂടുന്ന സമ്മേളനം കേന്ദ്ര മന്ത്രി അഡ്വ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അവാർഡുകൾ വിതരണം ചെയ്യും. യോഗം കൗൺസിലർ ഏ.ജി തങ്കപ്പൻ മുഖ്യപ്രസംഗം നടത്തും. എം.ജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം അരുൺ കെ. ശശീന്ദ്രൻ, പെൻഷനേഴ്‌സ് കൗൺസിൽ പ്രസിഡന്റ് റിട്ട ആർ.ഡി.ഒ പി.രാജേന്ദ്ര ബാബു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി ആക്കളം, യൂണിയൻ സെക്രട്ടറി ആർ.രാജീവ്, വൈസ് പ്രസിഡന്റ് വി.എം ശശി എന്നിവർ സംസാരിക്കും. 2 മുതൽ കേണൽ വിജയൻ നയിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസും ഉണ്ടായിരിക്കും. ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 102, സി.ബി.എസ്.ഇ വിഭാഗത്തിൽ 7, എസ്.എസ്.എൽ.സിക്ക് 160, സി.ബി.എസ്.ഇ വിഭാഗത്തിൽ 10 വിദ്യാർത്ഥികളും അവാർഡിന് അർഹരായി. ക്യാഷ് അവാർഡിനൊപ്പം ഫലകവും, ഇംഗ്ലീഷ് പഠനത്തിന് സഹായകമായ ഒരു പുസ്തകവുമാണ് കുട്ടികൾക്ക് ലഭിക്കുന്നത്. അവാർഡിന് അർഹരായ കുട്ടികൾ യോഗത്തിൽ യഥാസമയം പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി അറിയിച്ചു.