കോട്ടയം: മറിയപ്പള്ളി ആദർശ് നഗർ റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ 78ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഉഷാ വിജയകുമാർ പതാക ഉയർത്തി. മുൻപ്രസിഡന്റ് വി.പി ലാലു സ്വാതന്ത്ര്യദിന സന്ദേശം നൽകി. കെ.ശങ്കരൻ, ജയ ടീച്ചർ, ഡി.രാജീവ്, ടി.എം നന്ദൻ നമ്പൂതിരി, അനിൽകുമാർ, റോയൻ ജോയി, കെ.കെ വിജയൻ, വി.പി പ്രസന്നൻ, ബിന്ദു രാജേന്ദ്രൻ, ശശി എന്നിവർ പങ്കെടുത്തു. ഏബൻ, ആൽബിൻ, അയന ലക്ഷ്മി എന്നിവർ ദേശീയഗാനാലാപനം നടത്തി. എസ്.എസ് ഷാനവാസ് സ്വാഗതവും വി.എം രാജൻ നന്ദിയും പറഞ്ഞു.