പാലാ: ശ്രീ നാരയണ ദർശനം, ഗുരദേവ കൃതികൾ ആഴത്തിൽ പഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി എസ്.എൻ.ഡി.പി യോഗം യൂണിയൻ നടത്തുന്ന ശ്രീനാരായണ ദർശന മൂല്യ പഠന ക്ലാസിലെ ഉദ്ഘാടനം 18ന് എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘം വൈസ് പ്രസിഡന്റ് ഷീബ ടീച്ചർ നിർവഹിക്കും. യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. ഗുരുനാരായണ സേവാ നികേതന്റെ സഹകരണത്തോടെ നടത്തുന്ന പഠന ക്ലാസ് ആചാര്യൻ കെ.എൻ. ബാലാജി നയിക്കും. വനിതാ സംഘം ചെയർപേഴ്‌സൺ മിനർവ മോഹൻ ഭദ്രദീപ പ്രകാശനം നടത്തും. യൂണിയൻ കൺവീനർ എം.ആർ.ഉല്ലാസ്, വൈസ് ചെയർമാൻ സജീവ് വയലാ, കെ.ആർ ഷാജി, സി.ടി രാജൻ, അനീഷ് പുല്ലുവേലി, കെ.പി സുധീഷ് ചെമ്പൻകുളം, കെ.ജി സാബു, കെ.ആർ സജി, പോഷക സംഘടനയുടെ നേതാക്കളായ അരുൺ കുളമ്പള്ളി, ഗോപകുമാർ പിറയാർ, സംഗീത അരുൺ, ശശി കെ.പി, രാജേഷ് ശാന്തി , ബിഡ്‌സൺ മല്ലികശ്ശേരി, പി.ആർ.രാജീഷ് തുടങ്ങിയ നേതാക്കൾ ആശംസകൾ നേരും.