vijayapuram


നെടുങ്കണ്ടം: എസ്. എൻ. ഡി. പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ 1480ാം നമ്പർ വിജയപുരം ശാഖ രൂപീകൃതമായിട്ട് അൻപത് വർഷങ്ങൾ പിന്നിടുകയാണ്.ഇതിന്റെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച സുവർണജൂബിലി സ്മാരക മന്ദിരം സമർപ്പണംഇന്ന് നടക്കും.1973 ൽ മാതൃശാഖയായ 1307ാം നമ്പർ കല്ലാർ ശാഖയിൽ നിന്നും വേർപിരിഞ്ഞ് 1840ാം നമ്പർ വിജയപുരം ശാഖ സന്യാസി ഓടയിൽ പ്രവർത്തനമാരംഭിച്ചു. ശാഖാരൂപീകരണത്തിനും പ്രാരംഭകാലത്തെ പ്രവർത്തനത്തിനും നേതൃത്വം വഹിച്ചത് എ.കെ രാമൻകുട്ടി, കുന്നിനിയിൽ ആയിരുന്നു. എം.കെ. സദാശിവൻ ആക്ടിംഗ് സെക്രട്ടറിയായും പിന്നീട് കെ.പി പ്രഭാകരൻ സെക്രട്ടറിയായും പ്രവർത്തിച്ചു.
പുതിയ ആഫീസ് മന്ദിരം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഇന്ന് സുവർണ ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ, ശാഖാ പ്രസിഡന്റ് വി.കെ സത്യവൃതൻ, സെക്രട്ടറി പി.ആർ. മണി തുടങ്ങിയവർ പങ്കെടുക്കും.