thiruvrpp

തിരുവാർപ്പ് : മൂരിപ്പാറ റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും വയനാട്ടിൽ പ്രകൃതിദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാജ്ഞലികളും അർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ ശാന്താലയം അദ്ധ്യക്ഷതവഹിച്ചു. ടി.കെ.എം ട്രസ്റ്റ് ചെയർമാൻ എ.എം ബൈജു, കാഞ്ഞിരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സുരേഷ് ജേക്കബ് പുത്തൻപുരയിൽ എന്നിവർ പങ്കെടുത്തു. കുടമാളൂർ സെന്റ് അൽഫോൻസാ സ്‌കൂൾ പ്രിൻസിപ്പൾ ഫാ.ജോസഫ് മുളവന മുഖ്യപ്രഭാഷണവും നടത്തി. ഫിലിപ്പ് ചെറിയാൻ സ്വാഗതവും, അനൂഷ് മാടപ്പള്ളി നന്ദിയും പറഞ്ഞു.