asha

വൈക്കം : കാർഷിക വികസന കർഷകക്ഷേമ വകുപ്പ് വൈക്കം നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകദിനാചരണവും, കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.ടി സുഭാഷ്, ഷീലാ റാണി, മേയ്‌സൺ മുരളി, എൻ.അയ്യപ്പൻ, ലേഖാ ശ്രീകുമാർ, ബിന്ദു ഷാജി, ഹരിദാസൻ നായർ, പി.സോമൻപിള്ള, കെ.വി പവിത്രൻ, ഗോപാലകൃഷ്ണൻ, ജോയി ചെത്തിയിൽ എന്നിവർ പ്രസംഗിച്ചു. പച്ചക്കറിത്തൈകളുടെ വിതരണവുമുണ്ടായിരുന്നു.