പാലാ: മുൻ ധനകാര്യ മന്ത്രി കെ.എം മാണിയുടെ പേരിൽ മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്ന കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്കിന്റെ ആദ്യത്തെ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു കെ.എം മാണി. ബാങ്കിൽ നിലവിൽ കുടിശ്ശിഖ ഇല്ലാത്ത വായ്പക്കാരിൽ നിന്നുമാണ് മികച്ച കർഷകരെ തെരഞ്ഞെടുക്കുന്നത്. ബാങ്കിന്റെ പാലായിലുള്ള ഹെഡ് ഓഫീസിലും (8547536570), ഈരാറ്റുപേട്ട (9188413576), കുറവിലങ്ങാട് (8281155612) എന്നീ ബ്രാഞ്ചുകളിലും ഓഗസ്റ്റ് 31 ന് മുമ്പ് അപേക്ഷ സമർപ്പിക്കാം. മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു പേർക്ക് ക്യാഷ് അവാർഡുകളും, പ്രശസ്തി പത്രവും ബാങ്കിന്റെ പൊതുയോഗത്തോടനുബന്ധിച്ച് നൽകുന്നതാ ണെന്ന് ബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചൻ വാളിപ്ലാക്കൽ അറിയിച്ചു.