വൈക്കം: എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ ചതയദിന സമ്മേളനം 20ന് വൈകിട്ട് 3.45ന് ആശ്രമം സ്‌കൂളിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിക്കും. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനവും ചതയദിന സന്ദേശവും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ബിനോയ് വിശ്വവും ആശ്രമം സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും ചീഫ് സെക്രട്ടറി വി.വേണുവും മെരിറ്റ് അവാർഡ് വിതരണം ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രനും നിർവഹിക്കും. യൂണിയൻ സെക്രട്ടറി എം.പി.സെൻ സ്വാഗതം പറയും. വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ, യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ്, യോഗം ഡയറക്ടർ രാജേഷ് മോഹൻ, ബിജു കൂട്ടുങ്കൽ, ബിജു തുരുത്തുമ്മ, മധു ചെമ്മനത്തുകര, രമേഷ് പി.ദാസ്, ടി.എസ്.സെൻ സുഗുണൻ, എം.എസ്.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. പി.വി.വിവേക്, വി.വേലായുധൻ, കെ.ആർ.പ്രസന്നൻ, മനു, ഷീജ സാബു, മഹേഷ് ശാന്തി, ഇ.പി. ബീന, കെ.എസ്.സിന്ധു, പി.ആർ.ബിജി, പി.ടി.ജിനീഷ്, വൈ. ബിന്ദു, റെജി എസ്.നായർ എന്നിവർ പങ്കെടുക്കും.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഘോഷയാത്രയും ആർഭാടങ്ങളും ഒഴിവാക്കിയാണ് ചതയദിനാഘോഷം. യൂണിയന്റെ നേതൃത്വത്തിൽ 15 ലക്ഷം രൂപയാണ് വയനാട് ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്. ഇതിൽ ആദ്യ ഗഡുവായ നാല് ലക്ഷം രൂപ കഴിഞ്ഞ 10 ന് കണിച്ചുകുളങ്ങരയിൽ നടന്ന ചടങ്ങിൽ യൂണിയൻ നേതാക്കൾ മന്ത്രി വി.എൻ.വാസവന് കൈമാറി. ബാക്കി 11 ലക്ഷം 30 നകം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വഴി സർക്കാരിന് കൈമാറുമെന്ന് യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷും സെക്രട്ടറി എം.പി.സെന്നും അറിയിച്ചു.