തെള്ളകം: എസ്.എൻ.ഡി.പി യോഗം 5360ാം നമ്പർ തിരുകേരളപുരം തെള്ളകം ശാഖയിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ മഹോത്സവം സെപ്റ്റംബർ 1 മുതൽ 4 വരെ നടക്കും. സെപ്റ്റംബർ 1ന് രാവിലെ 7ന് നടതുറക്കൽ, 9ന് സമൂഹപ്രാർത്ഥന, വൈകുന്നേരം മൂന്നിന് നാഗമ്പടം ക്ഷേത്രത്തിൽ നിന്നും വിഗ്രഹഘോഷയാത്ര. വിവിധയിടങ്ങളിലെ സ്വീകരണത്തിന് ശേഷം 6.30ന് ശാഖാ അങ്കണത്തിൽ എത്തിച്ചേരും. 7ന് ഗുരുഗണപതി പൂജാനന്തരം, അന്നദാനം. കൺവൻഷൻ പന്തലിൽ വൈകിട്ട് 7.30ന് പ്രഭാഷണം, ഡാൻസ്. സെപ്റ്റംബർ 2ന് രാവിലെ 6ന് ഗുരുപൂജ, ഗണപതിഹോമം, 12ന് അന്നദാനം, വൈകുന്നേരം 6ന് ഗുരുപൂജ, അന്നദാനം, കൺവൻഷൻ പന്തലിൽ വൈകിട്ട് 7.30ന് കുട്ടികളുടെ കലാപരിപാടി. സെപ്റ്റംബർ 3ന് രാവിലെ 6ന് ഗുരുപൂജ, അഷ്ടദ്രവ്യമഹാഗണപതിഹോമം, 12ന് അന്നദാനം, വൈകുന്നേരം 6ന് ഗുരുപൂജ, അന്നദാനം.

സെപ്റ്റംബർ 4ന് രാവിലെ 6ന് ഗുരുപൂജ, അഷ്ടദ്രവ്യമഹാഗണപതിഹോമം, 8നും 8.45നും മദ്ധ്യേ ശിവഗിരി മഠം താന്ത്രികാചാര്യൻ സ്വാമി ശിവനാരായണ തീർത്ഥയുടെയും ക്ഷേത്രം മേൽശാന്തി കണ്ണൻ ഇളംകാടിന്റെയും മുഖ്യകാർമികത്വത്തിൽ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ നിർവഹിക്കും. തുടർന്ന് കുംഭേശകർക്കരി കലശാഭിഷേകം, മഹാഗുരുപൂജ, സർവ്വൈശ്വര്യപൂജ, പ്രസാദവിതരണം. തുടർന്ന് ശാഖാ മന്ദിരം ഉദ്ഘാടനം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു നിർവഹിക്കും. പെരുമ്പായിക്കാട് ശാഖാ പ്രസിഡന്റ് ജയൻ പള്ളിപ്പുറം ഫോട്ടോ അനാച്ഛാദനം നടത്തും. കൺവൻഷൻ പന്തലിൽ രാവിലെ 10ന് പൊതുസമ്മേളനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എൻ പ്രകാശൻ അദ്ധ്യക്ഷതവഹിക്കും. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ആദരിക്കൽ ചടങ്ങ് നിർവഹിക്കും. കെ.കെ കുര്യൻ, രാജു തൃക്കാക്കര, വി.കെ ശശി, എ.കെ മോഹനൻ, പി.കെ മോഹനൻ, കെ.കെ സതീശൻ എന്നിവർ ആദരവ് ഏറ്റുവാങ്ങും. തുടർന്ന് വിദ്യാഭ്യാസ അവാർഡ് ദാനം. സെക്രട്ടറി പി.വി ശശി സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ജിതേഷ് തമ്പി നന്ദിയും പറയും. 1.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് തിരുവാതിര, ഡാൻസ്. രാത്രി 8ന് ഗാനമേള.