കുമാരമംഗലം: കർഷക ദിനാഘോഷത്തോടനുബന്ധിച്ച് കുമാരമംഗലം ഗ്രാമപഞ്ചായത്തിൽ കർഷകദിനാഘോഷവും മികച്ച കർഷകരെ ആദരിക്കലും നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന കർഷക ദിനാഘോഷ പരിപാടികൾ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മികച്ച കർഷകരെ ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിബിൻ വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.ആർ. ചന്ദ്രബിന്ദു പദ്ധതി വിശദീകരണം നടത്തി. കന്നുകാലി വളർത്തലിലെ നൂതന സാങ്കേതിക വിദ്യകൾ എന്ന വിഷയത്തിൽ കുമാരമംഗലം വെറ്റിനറി സർജൻ ഡോ. ഗദ്ധാഫി ക്ലാസെടുത്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷെമീന നാസർ, ഉഷ രാജശേഖരൻ, സാജൻ ചിമ്മിണിക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം നീതുമോൾ ഫ്രാൻസിസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിന്റു ജേക്കബ്, ലൈല കരീം, പി.എം.അലി, സുമേഷ് പി , സജി ചെമ്പകശ്ശേരിൽ, കെ. സുനിത, സി.ഡി.എസ് ചെയർപേഴ്സൺ ജിൻസി വർഗീസ്, കൃഷി അസിസ്റ്റന്റുമാരായ വി.കെ. ജിൻസ്, വി.എം. സിദ്ധീഖ് എന്നിവർ പങ്കെടുത്തു. മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് കുര്യാക്കോസ് ചിറമേൽ, തോമസ്സ് ജോസഫ് ആനിക്കുഴിയിൽ, കെ. ഷിജു കാഞ്ഞിരക്കാട്ട്, രമണി രമണൻ പനച്ചിക്കുന്നേൽ, പി.സി. ശിവൻ പുത്തൻപുരക്കൽ, പി. പാർവ്വതി തേജസ് ജെ.എൽ.ജി ഗ്രൂപ്പ്, ബ്ലോക്ക് തല ആത്മ അവാർഡ് ജേതാവ് പൈങ്കിളി മാധവൻ പാമ്പൂരാൻ പാറയിൽ, കാർഷിക മേഖലയിൽ നടപ്പാക്കിയ പദ്ധതികൾ പരിഗണിച്ച് കുമാരമംഗലം കൃഷി ഓഫീസർ പി.ഐ. റഷീദ എന്നിവരെ ആചരിച്ചു. കൃഷി ഓഫീസർ പി.ഐ. റഷീദ സ്വാഗതവും കൃഷി അസിസ്റ്റന്റ് അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.ടി. ലേഖ നന്ദിയും പറഞ്ഞു.