തൊടുപുഴ: എസ്.എൻ.ഡി.പി യോഗം കുണിഞ്ഞി ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ ജയന്തിക്ക് മുന്നോടിയായി കുണിഞ്ഞി ശാഖയിൽ പതാകയുയർത്തി. ക്ഷേത്രം ശാന്തി പൂജിച്ച് നൽകിയ പതാക ശാഖ വൈസ് പ്രസിഡന്റ് രമേശ് തോട്ടത്തിൽ ഏറ്റുവാങ്ങി. ശാഖയുടെ മുതിർന്ന നേതാവും യൂണിയൻ കമ്മിറ്റി മെമ്പറുമായ എ.ഇ. നാരായണൻ അരീപ്ലാക്കൽ പതാക ഉയർത്തി. ശാഖാ മാനേജ്‌മെന്റ് ഭാരവാഹികൾ, യൂത്ത് മൂവ്‌മെന്റ്, വനിതാസംഘം, രവിവാരാപാഠശാല അദ്ധ്യപകർ, കുമാരി സംഘം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
ശാഖയിലെ മുഴുവൻ ഭവനങ്ങളിലും പതാക ഉയർത്തും.