കോട്ടയം : കാവൽക്കരുത്ത് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പൊലീസ് സേനാംഗങ്ങൾക്കായി നിർമ്മിച്ച ഷട്ടിൽ കോർട്ടിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് നിർവഹിച്ചു. കോട്ടയം ഡി.എച്ച്.ക്യൂവിൽ നടന്ന ചടങ്ങിൽ ഷട്ടിൽ കോർട്ട് നിർമ്മാണം പൂർത്തിയാക്കിയ വിവിധ സ്റ്റേഷനുകളിലേക്ക് കായിക ഉപകരണങ്ങൾ കൈമാറി. പൊലീസ് സേനാംഗങ്ങളുടെ കായികക്ഷമത വർദ്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി മുൻപ് പൊലീസ് ഉദ്യോഗസ്ഥർക്കും, അവരുടെ കുടുംബാംഗങ്ങൾക്കുമായി മൾട്ടി ജിംഗ്‌നേഷ്യം പ്രവർത്തനമാരംഭിച്ചിരുന്നു. അഡീഷണൽ എസ്.പി എം.ആർ സതീഷ് കുമാർ, ഡിവൈ.എസ്.പിമാർ, എസ്.എച്ച്.ഒമാർ തുടങ്ങിയവർ പങ്കെടുത്തു.