കോട്ടയം: പാഞ്ചജന്യം ഭാരതം കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ശ്രീവിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ജയന്തി ആഘോഷം 24ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠം ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളന ഉദ്ഘാടനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിക്കും. പാഞ്ചജന്യം ഭാരതം ജില്ലാ പ്രസിഡന്റ് എം.ബി സുകുമാരൻ നായർ അദ്ധ്യക്ഷത വഹിക്കും. പാഞ്ചജന്യം ഭാരതം സ്പിരിച്വൽ അഡ്വൈസർ ഇ.എം.ജി നായർ ഭദ്രദീപം തെളിയിക്കും. പാഞ്ചജന്യം ഭാരതം ചെയർമാൻ ആർ.ആർ നായർ ആമുഖപ്രസംഗം നടത്തും. ഡോ.എം.വി നടേശൻ മുഖ്യപ്രഭാഷണം നടത്തും. ബി.രാധാകൃഷ്ണമേനോൻ, എം.മധു, രാജയോഗിനി പങ്കജം ബഹൻ, വി.ജയകുമാർ, ആത്മജ വർമ്മ തമ്പുരാൻ, സി.പി മധുസൂദനൻ, കെ.സി സുധീർ ബാബു, ഡോ.ഇ.പി കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും. പാഞ്ചജന്യം ഭാരതം ജില്ലാ സെക്രട്ടറി എം.എസ് സാബു സ്വാഗതവും സജീവ് ടി. കുന്നത്ത് നന്ദിയും പറയും.