ചോലത്തടം: എസ്. എൻ. ഡി. പി യോഗം 4999ാം നമ്പർ ചോലത്തടം ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം 20ന് നടക്കും. രാവിലെ 5.30ന് നടതുറക്കൽ, 7ന് മഹാഗണപതിഹോമം, 10ന് ഘോഷയാത്ര, 11ന് സുഷമ സുരേന്ദ്രൻ മരുതാനി ഗുരുദേവ പ്രഭാഷണം നടത്തും. 12.30ന് മഹാഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഉച്ചയ്ക്ക് 1.15ന് ചികിത്സാ സഹായവിതരണം മീനച്ചിൽ യൂണിയൻ കൗൺവീനർ എം.ആർ ഉല്ലാസ് നിർവഹിക്കും. 1.30ന് മഹാപ്രസാദമൂട്ട്.