drug

ഏറ്റുമാനൂർ: ലഹരി മുക്ത കേരളം ആരോഗ്യയുക്ത കേരളം എന്ന സന്ദേശവുമായി സേവാഭാരതി ഏറ്റുമാനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'കുട്ടികളുടെ സുരക്ഷ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ' എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നടന്നു. ഏറ്റുമാനൂർ രാമകൃഷ്ണ ബിൽഡിംഗിൽ നടന്ന സെമിനാർ കോട്ടയം മെഡിക്കൽ കോളേജ് റിട്ട.സൂപ്രണ്ട് ഡോ.പി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ സേവാഭാരതി പ്രസിഡന്റ് ഡോ.വി.വി സോമൻ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് അസി.കമ്മിഷണർ പി.ആർ ലാലു, വിമുക്തി മിഷൻ കേരള എക്‌സൈസ് കൗൺസിലർ ബെന്നി സെബാസ്റ്റ്യൻ എന്നിവർ ക്ലാസുകൾ നയിച്ചു. അഡ്വ.ബി.ജയചന്ദ്രൻ സ്വാഗതവും , ആർ.ഗംഗ നന്ദിയും പറഞ്ഞു.