siting

കോട്ടയം: കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും നിലവിലുള്ള അംഗങ്ങളുടെ അംശദായം സ്വീകരിക്കുന്നതിനും സിറ്റിംഗ് നടത്തും. സെപ്തംബർ 10 ന് പാലാ നഗരസഭയിൽ വച്ച് ളാലം, വള്ളിച്ചിറ വില്ലേജുകളുടെയും 12ന് മേലുകാവ് ഗ്രാമപഞ്ചായത്തിൽ മേലുകാവ് വില്ലേജിന്റേയും 19 ന് ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് ഭരണങ്ങാനം വില്ലേജിന്റെയും 23ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഓഫീസിൽ പൂഞ്ഞാർ തെക്കേക്കര വില്ലേജിന്റെയും 26ന് പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പൂഞ്ഞാർ വടക്ക്, പൂഞ്ഞാർ നടുഭാഗം വില്ലേജുകളുടേയും സിറ്റിംഗ് നടത്തും.