
കോട്ടയം: പാമ്പാടി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിൽ വരുന്ന അകലക്കുന്നം പഞ്ചായത്തിലെ അങ്കണവാടികളിൽ അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസായ വനിതകൾക്ക് അപേക്ഷിക്കാം. ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്തവരും എഴുത്തും വായനയും അറിയാവുന്നവരും അപേക്ഷിച്ചാൽ മതി. പ്രായപരിധി 18 - 46. അപേക്ഷകർ അകലക്കുന്നം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരാകണം. അപേക്ഷ 23 മുതൽ സെപ്തംബർ രണ്ടിന് വൈകിട്ട് അഞ്ചുവരെ പാമ്പാടി ഐ.സി.ഡി.എസ് കാര്യാലയത്തിൽ സ്വീകരിക്കും.