പൊൻകുന്നം:കേരള പ്രവാസി സംഘം വാഴൂർ ഏരിയാ കൺവൻഷൻ കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിൽ നടന്നു. സി.പി.എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി.ലാൽ ഉദ്ഘാടനം ചെയ്തു. എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രവാസിസംഘം സംസ്ഥാന കമ്മറ്റി അംഗം എസ്.അനിൽ മുഖ്യപ്രഭാഷണം നടത്തി. കെ.സേതുനാഥ്, ഗോപാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.കെ.ജെ.പ്രദീപ് കുമാർ സ്വാഗതവും പി.ജെ.സ്‌കറിയാച്ചൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ:എം.ശശികുമാർ (പ്രസിഡന്റ്),പി.ജെ.സ്‌കറിയാച്ചൻ (സെക്രട്ടറി),കെ.ജെ.പ്രദീപ് കുമാർ (ട്രഷറർ).